വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി കേന്ദ്ര സർക്കാറിനോട് റിപ്പോർട്ട് തേടി

സാമ്പത്തിക തട്ടിപ്പ് കേസിനെ തുടർന്ന് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി കേന്ദ്ര സർക്കാറിനോട് റിപ്പോർട്ട് തേടി. ആറാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

മല്യയെ കൈമാറുന്നതുമായി ബന്ധപ്പെട്ട കേസിൽ ബ്രിട്ടണിലെ കോടതിയിൽ രഹസ്യ നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ച് ഒരു മാസം കഴിഞ്ഞ സാഹചര്യത്തിലാണ് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടത്. 2017 ഫെബ്രുവരിയിലാണ് മല്യയെ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ത്യ ബ്രിട്ടന് നൽകിയത്. 2018 ഡിസംബറിൽ മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടൻ കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

Story Highlights supreme court report from the central government vijay malliya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top