കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന സ്വപ്നയുടെ ഹര്‍ജി തള്ളി

കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന സ്വപ്നയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.രഹസ്യ സ്വഭാവമുള്ള രേഖകളാണെന്നതിനാല്‍ നല്‍കേണ്ടെന്നാണ് കോടതി ഉത്തരവ്. കേസില്‍ നേരത്തെ തന്നെ വാദം പൂര്‍ത്തിയായിരുന്നു.

അതീവ രഹസ്യമുള്ള കേസാണെന്നും പല ഉന്നത വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമൊഴിയില്‍ ഉണ്ടെന്നും കസ്റ്റംസ് വാദിച്ചു. അതിനാല്‍ മൊഴി പകര്‍പ്പ് നല്‍കിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു കസ്റ്റംസ് കോടതിയില്‍ അറിയിച്ചത്.

എന്നാല്‍ ഇതിനോടകംതന്നെ മാധ്യമങ്ങളിലൂടെ മൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്നുവെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ വാദിച്ചു. അതിനാല്‍ പകര്‍പ്പ് നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ അതീവ രഹസ്യ സ്വഭാവമുള്ള മൊഴിയായതിനാല്‍ പകര്‍പ്പ് നല്‍കേണ്ടെന്നാണ് കോടതിയുടെ ഉത്തരവ്.

Story Highlights swapna suresh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top