ഈ ദൃശ്യത്തിൽ കാണുന്നത് ആനീസ് കൺമണി ജോയി അല്ല, പിന്നെ ആര് ? [24 Fact Check]

this is not annies kanmani joy video 24 fact check
  • മീനു സി ജോണി

‘നഴ്‌സിൽ നിന്നും ഡെപ്യൂട്ടി കമ്മീഷണറുടെ ചുമതലയിലേക്കെത്തിയ മലയാളി പെൺകുട്ടി. ആരോഗ്യ രംഗത്തെ തന്റെ പ്രവർത്തിപരിചയം കൊണ്ട് കർണാടകയിലെ കൊടക് ജില്ലയെ കൊവിഡ് മുക്തമാക്കിയ മിടുക്കി’- ഇങ്ങനെയൊരു സന്ദേശവും ഒപ്പം ഒരു വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോട്ട് ധരിച്ച പുരുഷന്മാർ കാല് തൊട്ടു വണങ്ങിയും സ്ത്രീകൾ റോസാ പൂക്കൾ വിതറിയും നടത്തുന്ന ഒരു സ്വീകരണത്തിന്റെ ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്.

ദൃശ്യത്തിലുള്ളത് കൊടക് ഡെപ്യൂട്ടി കമ്മീഷണർ ആനീസ് കൺമണി ജോയി ആണെന്നാണ് വിഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്ന സന്ദേശം. ഇതോടെ കമ്മീഷണർക്ക് ആശംസകൾ നേർന്ന് നിരവധി പേർ രംഗത്തെത്തി. എന്നാൽ ദൃശ്യങ്ങളിൽ കാണുന്ന വനിത ഇപ്പറയുന്ന ആനീസ് കൺമണി ജോയ് അല്ല.

സംഭവത്തിന്റെ സത്യാവസ്ഥ അറിയുന്നതിന്റെ ഭാഗമായി ഇൻവിഡ് ടൂൾ, ഗൂഗിൾ റിവേഴ്‌സ് ഇമേജ് എന്നിവയുപയോഗിച്ച് നടത്തിയ പരിശോധനയിൽ എംഡി ആദിൽ ഫയാസ് എന്നയാൾ ഫെബ്രുവരി 19 ന് യൂട്യൂബിൽ പങ്കുവെച്ച വിഡിയോ ശ്രദ്ധയിൽ പെട്ടു.

വിഡിയോയിലുള്ളത് നാസിയ ബീഗം എന്ന യുവതിയാണെന്ന് വ്യക്തമായി. സേഫ് ഷോപ്പ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് നാസിയ ബീഗം. സ്ഥാപനം നടത്തിയ അനുമോദന ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്.

ആരാണ് ആനീസ് കൺമണി ജോയ് ?

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് നേഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ ആനീസ് കൺമണി ജോയ് 2012 ൽ സിവിൽ സർവീസ് പരീക്ഷയിൽ മികച്ച റാങ്ക് നേടിയാണ് കൊടക് ഡെപ്യൂട്ടി കമ്മീഷണർ ആയി ചുമതലയേറ്റത്.

this is not annies kanmani joy video 24 fact check

മഹാമരിയുടെ കാലത്ത് കൊടകിലെ കൊവിഡ് പ്രതിരോധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് ആനീസ് കൺമണി ജോയി എന്ന പേര് വീണ്ടും വാർത്തകളിൽ നിറഞ്ഞു. കർണാടകയിലെ ഏറ്റവും കുറവ് കൊവിഡ് വ്യാപന നിരക്കുള്ള ജില്ലകളിലൊന്നായി കൊടക് മാറി.

Story Highlights this is not annies kanmani joy video 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top