തൃശൂരിൽ അടച്ചിട്ട വീട്ടിൽ മോഷണം; 36 പവന്റെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടു

തൃശൂർ ചാവക്കാട് തിരുവത്രയിൽ അടച്ചിട്ട വീട്ടിൽ മോഷണം. പുതിയറ വലിയകത്ത് മുഹമ്മദ് അഷ്‌റഫിൻറെ വീട്ടിലാണ് മോഷണം നടന്നത്. 36 പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് വീട്ടുടമസ്ഥർ പറഞ്ഞു.

എട്ടുമാസമായി അഷ്‌റഫും കുടുംബവും ആലപ്പുഴയിലെ വീട്ടിലാണ് താമസം.എല്ലാമാസവും വീട്ടിൽ എത്താറുള്ള അഷ്റഫ് കഴിഞ്ഞ മാസം എത്തിയിരുന്നില്ല.ഇന്ന് രാവിലെ വീട്ടിലെത്തിയ ജോലിക്കാരനാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. പിൻവശത്തുള്ള വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ വീട്ടിലേക്ക് കയറിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.സംഭവത്തിൽ ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights Burglary at a locked house in Thrissur; 36 pawan gold jewelery was looted

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top