പത്ത് സംസ്ഥാനങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഇന്ന്

By-elections in ten states today

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് സമാന്തരമായി പത്ത് സംസ്ഥാനങ്ങളിലെ 54 നിയമസഭാ സീറ്റുകളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ഉപതെരഞ്ഞെടുപ്പുകളില്‍ മധ്യപ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന 28 മണ്ഡലങ്ങളിലെ മത്സരമാണ് ശ്രദ്ധേയം. 28ല്‍ 9 ഇടത്തെങ്കിലും വിജയിക്കാന്‍ ബിജെപിക്ക് ആയില്ലെങ്കില്‍ മധ്യപ്രദേശിലെ ശിവരാജ് സിംഗ് സര്‍ക്കാരിന് അധികരാത്തില്‍ തുടരാനാകില്ല. 22 വനിതകളടക്കം 355 സ്ഥാനാര്‍ത്ഥികളാണ് മധ്യപ്രദേശില്‍ മത്സരരംഗത്തുള്ളത്.

28 നിയോജകമണ്ഡലങ്ങളിലെ 9,361 പോളിംഗ് സെന്ററുകളില്‍ 6 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ടുചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നുത്. മധ്യപ്രദേശിലെ വോട്ടെടുപ്പ് നടക്കുന്ന ആകെ 28 നിയമസഭാ മണ്ഡലങ്ങളില്‍ 16 എണ്ണം ഗ്വാളിയര്‍ചമ്പല്‍ മേഖലയില്‍ ഉള്ളവയാണ്, ഇവിടങ്ങളില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിക്കും (ബിഎസ്പി) കാര്യമായ അടിത്തറയുണ്ട്. നിയമസഭയില്‍ അംഗമല്ലാത്ത സംസ്ഥാന മന്ത്രിസഭയിലെ 12 മന്ത്രിമാരുടെ തുടര്‍ന്നുള്ള രാഷ്ട്രീയ ഭാവിയും ഉപതെരഞ്ഞെടുപ്പ് വിധിയാകും തീരുമാനിക്കുക.

Story Highlights By-elections in ten states today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top