വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഐറ ഖാൻ. വർഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഐറ പറയുന്നു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ഐറ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നാല് വർഷത്തോളം കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു ഐറാ ഖാൻ. ഇതിന് കാരണമാണ് ഐറാ തുറന്നു പറയുന്നത്. പതിനാലാം വയസിൽ ലൈംഗികാതിക്രമത്തിനിരയായി. ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയോടും ആമിർ ഖാനോടും പറഞ്ഞിരുന്നു. ആ ഭയാനകമായ സാഹചര്യം മറികടക്കാൻ മാതാപിതാക്കളാണ് സഹായിച്ചത്. ഇനി ഇത്തരത്തിൽ ഒരു സംഭവം ജീവിതത്തിൽ ഉണ്ടാകില്ലെന്ന് മനസിൽ ഉറപ്പിച്ചു. ആ അവസ്ഥയിൽ നിന്ന് പുറത്തു കടന്നു. എന്നാൽ ആ സംഭവം മനസിനെ വീണ്ടും വേട്ടയാടി തുടങ്ങി. 18-20 വയസിലായിരുന്നു അതെന്നും ഐറ പറയുന്നു.
മാതാപിതാക്കളുടെ വിവാഹ മോചനം ഒരിക്കലും തന്റെ അവസ്ഥയ്ക്ക് കാരണമല്ല. അത് തന്നെ അസ്വസ്ഥയാക്കിയിട്ടില്ല. അവരിപ്പോഴും തന്റെയും സഹോദരൻ ജുനൈദിന്റേയും അടുത്ത സുഹൃത്തുക്കളാണ്. ഒരർത്ഥത്തിലും തങ്ങളുടേത് തകർന്ന കുടുംബമല്ലെന്നും ഐറ പറയുന്നു.
വിഷാദ രോഗത്തിന് അടിമയാണെന്ന് തുറന്നു പറഞ്ഞ് നേരത്തേ ഐറ പങ്കുവച്ച വിഡിയോ വൈറലായിരുന്നു. മാനസികാരോഗ്യ ദിനത്തിലായിരുന്നു ഐറ വിഡിയോ പങ്കുവച്ചത്. നിരവധി പേർ ഐറയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News