മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; സംഭവസ്ഥലത്ത് മാധ്യമപ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു

വയനാട് മീന്‍മുട്ടി വാളാരംകുന്ന് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഉണ്ടായ സ്ഥലത്ത് ദൃശ്യം പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാതെ പൊലീസ്. സംഭവസ്ഥലത്തേക്ക് അടുത്ത മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് തടഞ്ഞു. മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് വിലക്കി. ഔദ്യോഗിക സ്ഥിരീകരണമോ വിശദീകരണമോ അധികൃതരില്‍ നിന്നും ഉണ്ടായില്ലെന്നും വിവരം.
Read Also : മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. വേല്‍മുരുകന്‍ ആണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് തേനി പെരിയകുളം സ്വദേശിയാണ്. 32 വയസായിരുന്നു. ചിത്രം പുറത്തുവിട്ടത് തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ്. മധുര കോടതിയില്‍ അഭിഭാഷകനാണ് ഇദ്ദേഹത്തിന്റെ സഹോദരനെന്നും ക്യൂ ബ്രാഞ്ച് പുറത്തുവിട്ട വിവരങ്ങളിലുണ്ട്.
അതേസമയം മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ ആദ്യം വെടിയുതിര്‍ത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്‌ഐആര്‍ പുറത്തുവന്നു. ആത്മരക്ഷാര്‍ത്ഥം തണ്ടര്‍ബോള്‍ട്ട് തിരികെ വെടിയുതിര്‍ത്തുവെന്നും സംഘത്തില്‍ ഉണ്ടായിരുന്നത് അഞ്ചില്‍ അധികം പേരാണെന്നും എഫ്‌ഐആറില്‍ പറയുന്നു. മരിച്ചയാളുടെ പക്കലുണ്ടായിരുന്നത് .303 റൈഫിളാണെന്നും സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടുവെന്നും എഫ്‌ഐആറില്‍ പറയുന്നു.
Story Highlights – Maoist encounter, Police detained journalists at the scene
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here