Advertisement

വയനാട്ടിലെ തണ്ടർബോൾട്ട് നടപടിയെ അപലപിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

November 3, 2020
Google News 1 minute Read

വയനാട്ടിലെ തണ്ടർബോൾട്ട് നടപടിയെ അപലപിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പത്ത് വ്യാജ ഏറ്റുമുട്ടലുകൾ നടന്നു. വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ച് സമഗ്ര അന്വേഷണം വേണം. പട്ടിണി മാറ്റാനാണ് സർക്കാർ ശ്രമിക്കേണ്ടത്. യുവാക്കളെ കൊല്ലുന്നതല്ല പരിഹാരമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Read Also :വയനാട്ടിൽ പൊലീസുമായി ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കൊല്ലപ്പെട്ടു

വയനാട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടിരുന്നു. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മീൻമുട്ടി വാളാരംകുന്ന് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പട്രോളിംഗിനിറങ്ങിയ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. മാവോയിസ്റ്റിന്റെ മരണം പൊലീസ് സ്ഥിരീകരിച്ചു.

Story Highlights Maoist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here