മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പൂങ്കാവനമായി മാറി എരുമക്കുഴി

മാലിന്യം നിറഞ്ഞിരുന്ന തിരുവനന്തപുരം എരുമക്കുഴി ഇനി പൂങ്കാവനം. സന്മതിയെന്ന് പേരിട്ട ഉദ്യാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലോക്ക്ഡൗണ്‍ കാലത്ത് നഗരസഭ നടത്തിയ കഠിന പരിശ്രമത്തിന്റെ ഫലമായാണ് മാലിന്യകേന്ദ്രം പൂന്തോട്ടമായി മാറിയത്.
Read Also : അന്വേഷണത്തെ നിയമപരമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ വാദം നിലനില്‍ക്കില്ല; ജസ്റ്റിസ് ബി. കെമാല്‍ പാഷ
കുറച്ചു നാള് മുന്‍പ് വരെ എരുമക്കുഴി നഗരമാലിന്യങ്ങളുടെ കൂമ്പാരമായിരുന്നു. മൂക്കുപൊത്താതെ എരുമക്കുഴി വഴി പോകാന്‍ കഴിയുമായിരുന്നില്ല. തെരുവുനായ ശല്യവും രൂക്ഷമായിരുന്നു. പക്ഷേ ലോക്ക് ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങിയ നഗരവാസികള്‍ക്ക് എരുമക്കുഴി കണ്ട് വിശ്വസിക്കാന്‍ കഴിയുന്നില്ല.
പൂന്തോട്ടവും നടപ്പാതയും ഇരിക്കാനുള്ള ബെഞ്ചുകളുമൊക്കെയുള്ള എരുമക്കുഴി ഉദ്യാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. കുന്നുകൂടിക്കിടന്ന 2300 മില്യണ്‍ ക്യൂബ് മാലിന്യം നീക്കിയാണ് പൂങ്കാവനമൊരുക്കിയത്. 13 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മുഴുവന്‍ പണികളും നടത്തിയത്. അജൈവ മാലിന്യസംസ്‌കരണത്തിന് പ്രത്യേക പ്ലാന്റും ഇവിടെ തയാറാക്കുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് നടത്തിയ ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐ പി ബിനുവിനെ ഒഴിവാക്കിയത് വിവാദമായി. ശിലാഫലകത്തിലും ചെയര്‍മാന്‍ ഐപി ബിനുവിന്റെ പേരില്ല. മേയര്‍ കെ ശ്രീകുമാറിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
Story Highlights – erumakuzhi turned to garden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here