വിയന്നയിൽ ആറിടങ്ങളിൽ ഭീകരാക്രമണം; രണ്ട് മരണം

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ ഭീകരാക്രമണം. സെൻട്രൽ സിനനോഗിനടുത്താണ് വെടിവയ്പുണ്ടായത്. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം. ആറിടങ്ങളിലായി നടന്ന ഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ ഒരു ഭീകരനും ഉൾപ്പെടുന്നു. പതിനഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
അക്രമികളുടെ ലക്ഷ്യമെന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ വീണ്ടും ഏർപ്പെടുത്തുന്നതിന് ഓസ്ട്രിയ തീരുമാനിച്ചിരുന്നു. ലോക്ക് ഡൗൺ നിലവിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വെടിവയ്പ് ആരംഭിച്ചത്. പരുക്കേറ്റവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.
Story Highlights – Vienna, Terrorist Attack, Ostria
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here