വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ആലപ്പുഴ തുറവൂരിലാണ് സംഭവം. വിജയ് യേശുദാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല.

ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. വിജയ് യേശുദാസ് ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ രണ്ട് കാറുകളുടേയും മുൻഭാഗം തകർന്നു. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി.

Story Highlights Vijay yesudas, Car accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top