ഉയരങ്ങളിലേക്ക് കുതിച്ച് വിദ്യാഭ്യാസ മേഖല; 125 പൊതുവിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാവുന്നു

125 public schools renovation

കേരളത്തിൽ വിദ്യാഭ്യാസ മേഖല ഉയരങ്ങളിലേക്ക് കുതിക്കുന്നു. നൂറു ദിന കർമപദ്ധതിയുടെ ഭാഗമായി 125 പൊതുവിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാവുകയാണ്.

പുതുതായി നിർമിച്ച 46 സ്‌കൂൾ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും. 79 സ്‌കൂൾ കെട്ടിടങ്ങൾക്കുള്ള ശിലാസ്ഥാപനവും ഇന്ന് നിർവഹിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

മുമ്പ് രണ്ടു ഘട്ടങ്ങളിലായി 124 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടത്തിയിരുന്നു. ഇത്രയധികം കെട്ടിടങ്ങൾ സ്‌കൂളുകൾക്കായി ഒറ്റയടിക്ക് നിർമിക്കുന്നത് ഇതാദ്യമാണെന്നും മുഖ്യമന്ത്രി പോസ്റ്റിൽ കുറിച്ചു.

ഈ നാലര വർഷത്തിൽ സംസ്ഥാനത്തെ ക്ലാസ്മുറികൾ ഹൈടെക്കാവുകയും, ലാബുകൾ നവീകരിക്കപ്പെടുകയും, അധ്യയനം അന്താരാഷ്ട്ര നിലവാരത്തിലാവുകയും ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അകന്നുപോയ ലക്ഷകണക്കിന് കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുവെന്നും പൊതുവിദ്യാലയങ്ങൾ മാതൃകകളാവുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights 125 public schools renovation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top