മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. സി. എം. രവീന്ദ്രനാണ് ഇഡി നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്.
അനധികൃത ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് പുറത്തുവന്നതിന് പിന്നാലെ പ്രതിപക്ഷം സി.എം. രവീന്ദ്രനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു.
അനധികൃത ഇടപാടുകളും, സ്വത്ത് സമ്പാദനവും നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. എം. ശിവശങ്കറുമായുള്ള ബന്ധത്തെക്കുറിച്ചും ചോദിച്ചറിയുമെന്നാണ് വിവരങ്ങള്‍.
Story Highlights – Chief Minister Additional Private Secretary Enforcement Notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here