മഹാരാഷ്ട്രയിൽ നാളെ മുതൽ സിനിമ തിയേറ്ററുകൾ തുറക്കും

കൊവിഡ് വ്യാപനത്തെ തുടർന്ന് മഹാരാഷ്ട്രയിൽ അടച്ചിട്ട സിനിമ തിയേറ്ററുകൾ നാളെ മുതൽ തുറക്കും. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറമേയുള്ള പ്രദേശങ്ങളിലെ തിയേറ്ററുകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

കൊവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ച് പ്രവർത്തിക്കാനാണ് നിർദേശം. തിയേറ്റർ, മൾട്ടിപ്ലക്‌സുകൾക്കുള്ളിൽ ഭക്ഷണ സാധനങ്ങൾ അനുവദിക്കില്ല. അൺലോക്കിന്റെ ഭാഗമായി രാജ്യത്തെ തിയേറ്ററുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് നേരത്തെ കേന്ദ്രസർക്കാർ മർഗനിർദേശം പുറത്തിറക്കിയിരുന്നു.

Story Highlights cinema theaters will open in maharashtra from tomorrw

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top