കങ്കണ റണൗട്ടിനെതിരെ മാനനഷ്ട കേസ്

ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ മാനനഷ്ട കേസ്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറാണ് കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയത്. അന്ധേരിയിലെ മെട്രെപൊളിറ്റൻ മജിസ്‌ട്രേറ്റ് മുൻപാകെയാണ് ജാവേദ് അക്തർ ഹർജി ഫയൽ ചെയ്തത്.
സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ പരാമർശത്തിന്റെ പേരിലാണ് നടപടി. കങ്കണ നടത്തിയ അടിസ്ഥാനരഹിതമായ പരാമർശങ്ങൾ തന്റെ യശസിന് ഭംഗം വരുത്തിയതായി ഹർജിയിൽ ജാവേദ് പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് ബോളിവുഡിലെ ഒരു ‘കൂട്ടുകെട്ടിനെപ്പറ്റി’ നടി പരാമർശിച്ചതും അതിൽ തന്റെ പേരു വലിച്ചിഴച്ചതെന്നും ജാവേദ് ചൂണ്ടിക്കാട്ടി.
അതേസമയം, സമുദായ സ്പർധയ്ക്കിടയാക്കുന്ന തരത്തിൽ സംസാരിച്ചതിനു കങ്കണയ്ക്കും സഹോദരി രംഗോലി ചന്ദലിനും 10, 11 തീയതികളിൽ ഹാജരാകാൻ മുംബൈ പൊലീസ് നോട്ടീസ് നൽകി.
Story Highlights – Kankana Ranaut, Javed aktar, Sushant singh rajput, Defamation case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here