Advertisement

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷം കടന്നു

November 4, 2020
Google News 1 minute Read
india covid cases crossed 83 lakh

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 46,254 പോസിറ്റീവ് കേസുകളും 514 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 83,13,877 ആയി. ആകെ മരണം 1,23,611 ആയി. നിലവിൽ രാജ്യത്ത് 5,33,787 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 53,357 പേർക്ക് രോഗം ഭേദമായി.

പ്രതിദിന കൊവിഡ് കേസുകളിൽ തുടർച്ചയായി രേഖപ്പെടുത്തുന്ന കുറവ് രാജ്യത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്. സെപ്റ്റംബർ 16 മുതൽ 22 വരെ പ്രതിദിന കേസുകൾ 90,000ന് മുകളിലായിരുന്നുവെങ്കിൽ ഒക്ടോബർ 14-20 ദിവസങ്ങളിൽ ഈ സംഖ്യ 60,000 ലേക്ക് താഴ്ന്നു. ഒക്ടോബർ 28-നവംബർ 30 ആയതോടെ ഇത് പിന്നെയും 45,000 ലേക്ക് താഴ്ന്നു.

ദേശിയ കണക്കിന് വരുദ്ധമായി ഡൽഹി, കേരള, പശ്ചിമ ബംഗാൾ, മണഇപ്പൂർ എന്നിവിടങ്ങളിൽ പ്രതിദിന കണക്ക് കുതിച്ചുയരുന്ന സാഹചര്യമാണ് കാണുന്നത്. മഹാരാഷ്ട്ര, കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആക്ടീവ് കേസുകളും കുറയുകയാണ്.

Story Highlights india covid cases crossed 83 lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here