യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; മാറി മറിഞ്ഞ് ആദ്യ ഫലസൂചനകൾ; ജോ ബൈഡന് മുന്നേറ്റം

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാറി മറിഞ്ഞ് ആദ്യ ഫലസൂചനകൾ. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡൻ 119 ഇലക്ടറൽ വോട്ടുകളും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് 92 ഇലക്ടറൽ വോട്ടുകളും നേടി. 29 ഇലക്ടറൽ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ ഫലം നിർണായകമാകും.
നാല് സംസ്ഥാനങ്ങളിൽ ജോ ബൈഡനും മൂന്നിടത്ത് ഡോണൾഡ് ട്രംപുമാണ് മുന്നിൽ. ജോർജിയ, വെർമോണ്ടിൽ, മസാച്യുസെറ്റ്‌സ്, വെർജീനിയ, വെർമോണ്ട്, മേരിലാൻഡ്, ഡെലാവർ, ന്യൂ ജഴ്‌സി എന്നിവിടങ്ങളിൽ ബൈഡനാണ് വിജയം. ഹൊയോയിലും ഫ്‌ളോറിഡയിലും ബൈഡനാണ് മുൻതൂക്കം. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ ജോ ബൈഡനാണ് മുൻതൂക്കം. സെനറ്റിലേക്കുള്ള മത്സരത്തിലും ഡെമോക്രാറ്റുകൾക്ക് മുന്നേറ്റമെന്നാണ് വിവരം. അതേസമയം, ഇൻഡ്യാന, വെസ്റ്റ് വെർജീനിയ, കെന്റക്കി എന്നിവിടങ്ങൾ ട്രംപ് നിലനിർത്തി. സ്ഥാനാർത്ഥികൾക്ക് വിജയിക്കാൻ 270 ഇലക്ടറൽ വോട്ടുകളാണ് വേണ്ടത്.
മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പോസ്റ്റൽ വോട്ടുകളും നേരത്തെ രേഖപ്പെടുത്തിയ വോട്ടുകളും കൂടുതലുള്ളതിനാൽ വോട്ടെണ്ണൽ നീളാനുള്ള സാധ്യതയമാണ് കാണുന്നത്. 10.2 കോടി ജനങ്ങളാണ് തെരഞ്ഞെടുപ്പ് ദിവസമായ നവംബർ മൂന്നിന് മുൻപ് തന്നെ വോട്ടുചെയ്തത്. 435 അംഗ ജനപ്രതിനിധിസഭയിലേക്കും 33 സെനറ്റ് സീറ്റുകളിലേക്കും വിവിധ സംസ്ഥാന നിയമസഭകളിലേക്കും ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടന്നിരുന്നു.
Story Highlights – USA president election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here