മലപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം വള്ളുവമ്പ്രത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളുവമ്പ്രം സ്വദേശി ആഷിഖിനെയാണ് വള്ളുവമ്പ്രം ടൗണിലെ കെട്ടിടത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷം ആരംഭിച്ചു.
കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെ ആണ് ആഷിക് വീട്ടിൽ നിന്ന് പുറത്ത് പോയത്. ഏറെ വൈകിയും വീട്ടിലെത്താത്തിനെ തുടർന്ന് രാത്രി തന്നെ ആഷിഖിനെ വീട്ടുകാര് പലയിടത്തും അന്വേഷിച്ചിരുന്നു. എന്നാൽ വിവരമൊന്നും ലഭിച്ചില്ല. ഫോണിൽ ബന്ധപ്പെട്ടപ്പോഴും മറുപടി ഉണ്ടായില്ല. ഇന്ന് രാവിലെ പ്രദേശവാസികളാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് വീണതെന്ന് സംശയിക്കുന്ന നിലയിൽ കെട്ടിടത്തിനോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മഞ്ചേരി, പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് പരിശോധനയും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊലീസ് പരിശോധനയിൽ യുവാവിന്റെ മൊബൈൽ ഫോണുൾപ്പെടെയുള്ളവ കെട്ടിടത്തിന് മുകളിൽ നിന്നും കണ്ടെത്തിയതായാണ് സൂചന. കെട്ടിടത്തിൽ നിന്ന് വീണാണ് മരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മറ്റുകാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും സമഗ്രാന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
Story Highlights – malappuram man found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here