Advertisement

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും

November 4, 2020
Google News 1 minute Read

വയനാട് പടിഞ്ഞാറയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ വേൽമുരുഖന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകൾക്കായുളള തിരച്ചിൽ ബാണാസുര വനത്തിൽ തണ്ടർബോൾട്ടിന്റെ കൂടുതൽ സേന എത്തി നടത്തുന്നുണ്ട്.

ഇന്നലെ രാത്രിയാണ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുഖന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചത്. മൃതദേഹം ആവശ്യപ്പെട്ട് ഇതുവരെ ബന്ധുക്കളാരും ബന്ധപ്പെട്ടിട്ടില്ല. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട വേൽമുരുഖനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേർക്കായി തണ്ടർബോൾട്ട് വനത്തിൽ കാര്യമായ തിരച്ചിൽ നടത്തുന്നുണ്ട്. ഇതിൽ ഒരാൾക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റതായും വിവരമുണ്ട്. തണ്ടർബോൾട്ടിലെ വിവിധ സംഘങ്ങൾ വ്യത്യസ്ത മേഖലകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.

Read Also :കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി

അതേസമയം പടിഞ്ഞാറത്തറയിലേത് വ്യാജഏറ്റുമുട്ടലാണെന്ന വാദമുയർത്തി മനുഷ്യാവകാശ പ്രവർത്തകർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട വേൽമുരുഖന്റെ കുടുംബം ഇന്ന് കേരളത്തിലെത്തിയേക്കുമെന്നും സൂചനയുണ്ട്.

Story Highlights Maoist killed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here