വിജയ പ്രതീക്ഷയിൽ ഡോണൾഡ് ട്രംപ്; ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോ ബൈഡനും

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിജയ പ്രതീക്ഷ പങ്കുവച്ച് ഡോണൾഡ് ട്രംപും ജോ ബൈഡനും. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. വിജയിക്കുമെന്ന എതിരാളികളുടെ അവകാശവാദം തെറ്റാണെന്നും ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
അതേസമയം, ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോ ബൈഡനും പ്രതികരിച്ചു. അവസാന വോട്ട് എണ്ണി തീരുന്നതു വരെ കാത്തിരിക്കണം. ഇപ്പോഴും ജയത്തിന്റെ പാതയിലാണെന്നും ജോ ബൈഡൻ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പുറത്തുവരുന്ന വിവരം അനുസരിച്ച് ജോ ബൈഡനാണ് നേരിയ മുൻതൂക്കം. ജയിക്കാൻ 270 ഇലക്ടറൽ വോട്ടുകൾ വേണമെന്നിരിക്കെ ജോ ബൈഡൻ 223 വോട്ടുകൾ നേടി. ഡോണൾഡ് ട്രംപ് 212 വോട്ടുകളാണ് നേടിയിരിക്കുന്നത്. നിർണായമാകുമെന്ന് കരുതിയ ഫ്‌ളോറിഡയിൽ ഡോണൾഡ് ട്രംപ് 29 ഇലക്ടറൽ വോട്ടുകൾ നേടി.
Story Highlights – American president election, Joe biden, Donald trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here