വിജയ് രാഷ്ട്രീയത്തിലേക്കില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് ഔദ്യോഗിക സ്ഥിരീകരണം

തമിഴ് നടൻ വിജയ് താൻ രാഷ്ട്രീയത്തിലേക്കെന്ന വാർത്തകൾ തള്ളി വിജയ്‌യുടെ വക്താവ് റിയാസ് അഹ്മദ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റിയാസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. വാർത്തകൾ വ്യാജമാണെന്നും വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റിൽ വിവരിച്ചു.

വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു എന്നും ഫാൻസ് അസോസിയേഷനെ പാർട്ടിയാക്കി മാറ്റണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്നുമായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. വിജയ്‌യുടെ അച്ഛൻ എസ് എ ചന്ദ്രശേഖറാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയത്. ചന്ദ്രശേഖറിന്റെ പേരാണ് ജനറൽ സെക്രട്ടറിയായി നൽകിയിരിക്കുന്നത്. പ്രസിഡന്റായി പത്മനാഭൻ, ട്രഷറർ ആയി ശോഭ എന്നിവരുടെ പേരുകൾ നൽകിയിട്ടുണ്ട്. അഖിലേന്ത്യ ദളപതി വിജയ് മക്കൾ യെക്കം എന്നപേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നീക്കം നടക്കുന്നത് എന്നൊക്കെയായിരുന്നു റിപ്പോർട്ട്. ഇതിനെ തള്ളിയാണ് ഇപ്പോൾ ഔദ്യോഗിക പ്രതികരണം ഉണ്ടായിരിക്കുന്നത്.

Story Highlights actor vijay not into politics says pro

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top