അര്‍ണാബിന്റെ ജാമ്യ ഹര്‍ജിയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതിയില്‍

ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ
ജാമ്യ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. അര്‍ണബിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ
അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്ത അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആറു മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബ് ഗോസ്വാമിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് മുംബൈ പൊലീസ് അര്‍ണാബിന്റെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.
അതേസമയം, അര്‍ണബിനെതിരെ മറ്റൊരു കേസ് കൂടി മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കസ്റ്റഡിയിലെടുക്കാന്‍ വീട്ടില്‍ എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൈയ്യേറ്റം ചെയ്തു എന്നാരോപ്പിച്ചാണ് അര്‍ണാബിനും ഭാര്യയ്ക്കും മകനും എതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 353, 504,506,34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 2018 ലാണ് അര്‍ണാബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഐപിസി 306 അനുസരിച്ചാണ് കേസെടുത്തത്.
അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത രീതിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡും കേന്ദ്രസര്‍ക്കാരും രംഗത്തെത്തി. പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു വെന്നും
തന്നെയും കുടുംബത്തെയും കയ്യേറ്റം ചെയ്‌തെന്നും അര്‍ണബ് പ്രതികരിച്ചു.
Story Highlights -Arnab’s bail plea will be heard in court today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here