മാവോയിസ്റ്റായാൽ മരിച്ചു വീഴേണ്ടവരാണെന്ന നിലപാട് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി

മാവോയിസ്റ്റായാൽ മരിച്ചുവീഴേണ്ടവരാണെന്ന നിലപാട് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി. വയനാട്ടിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുള്ളലിൽ മാവോയിസ്റ്റ് വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മാവോയിസ്റ്റുകളാണ് പൊലീസുകാർക്ക് നേരെ വെടിയുതിർത്തത്. പൊലീസ് ആത്മ രക്ഷാർത്ഥമാണ് തിരിച്ച് വെടിയുതിർത്തത്. പൊലീസിന്റെ ഭാഗത്ത് നിന്ന് ആൾനാശമോ പരുക്കോ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. മാവോയിസ്റ്റ് പ്രവർത്തനങ്ങളെ കുറിച്ച് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ വടക്കൻ ജില്ലകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് തണ്ടർ ബോർട്ട് സംഘം നിരീക്ഷണം നടത്തിയത്. തുടർന്ന് ഇരു കൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. അൽപ സമയത്തെ ഏറ്റുമുട്ടലിന് ശേഷം മാവേയിസ്റ്റ് സംഘം സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടു. ശേഷം നടത്തിയ പരിശോധനയിലാണ് യുണിഫോം ധരിച്ച ഒരാൾ മരിച്ച് കിടക്കുന്നത് കാണുന്നത്. മരിച്ച മാവോയിസ്റ്റിന്റെ കൈവശം 303 റൈഫിളുമുണ്ടായിരുന്നു. ആയുധ ധാരികളായ അഞ്ചിലധികം പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഏതെങ്കിലും തരത്തിൽ ആളെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ ഒരു കാര്യമല്ല ഇതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Story Highlights – cm says maoists to die
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here