എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും

ഇഡിക്കെതിരായ സിപിഐഎം നീക്കം പുതിയ തലത്തിലേക്ക്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉന്നതരെ നിയമസഭാ സമിതി വിളിപ്പിച്ചേക്കും. ജെയിംസ് മാത്യു എംഎല്‍എയാണ് ഇഡിക്കെതിരെ നിയമസഭാ അവകാശ സമിതിക്ക് പരാതി നല്‍കിയത്. ലൈഫ് പദ്ധതി തടസപ്പെടുത്താനുള്ള നീക്കമെന്നാരോപിച്ചാണ് പരാതി.

നിയമസഭയില്‍ അംഗങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ് പാലിക്കുന്നതില്‍ നിന്ന് ഇഡി സര്‍ക്കാരിനെ തടപ്പെടുത്തുന്നുവെന്നാണ് പരാതി. നിയമസഭയില്‍ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇത് തകര്‍ക്കുന്ന തരത്തിലാണ് ഇഡിയുടെ ഇടപെടലെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, ബിനീഷന്റെ വീട്ടിലെ റെയ്ഡിന് രാഷ്ട്രീയമുണ്ടെന്ന് സിപിഐഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ്. ഇഡി മനുഷ്യാവകാശ ലംഘനം നടത്തി. ഇക്കാര്യങ്ങള്‍ തുറന്നു കാണിക്കാനാണ് അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് തീരുമാനം. അന്വേഷണത്തെ എതിര്‍ക്കാനോ തടയാനോ ശ്രമിക്കില്ല. കേസില്‍ ഇടപെടില്ല എന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്നുമാണ് സിപിഐഎം തീരുമാനം.

Story Highlights Enforcement Directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top