Advertisement

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് നിയമസഭാ പ്രിവിലേജ് കമ്മിറ്റി വിശദീകരണം തേടും

November 5, 2020
Google News 1 minute Read

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് നിയമസഭാ പ്രിവിലേജ് കമ്മിറ്റി വിശദീകരണം തേടും. ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് നടപടി. ലൈഫ് മിഷന്‍ രേഖകള്‍ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്നായിരുന്നു പരാതി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇഡി ഉന്നതരെ വിളിച്ചുവരുത്തും.

ജെയിംസ് മാത്യു എംഎല്‍എയുടെ പരാതി സ്പീക്കര്‍ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. എ. പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായ കമ്മിറ്റിയാണ് യോഗം ചേര്‍ന്ന് ഇഡിയോട് വിശദീകരണം തേടാന്‍ തീരുമാനം എടുത്തിരിക്കുന്നത്.

സംസ്ഥാന നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പാണ് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നത്. ഇതിനോടകം രണ്ടരലക്ഷം വീട് നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. അവശേഷിക്കുന്നവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന കടന്നുകയറ്റം ഈ തീരുമാനങ്ങളെ അവതാളത്തിലാക്കുകയാണെന്നും ജെയിംസ് മാത്യു എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights Legislative Privileges Committee, enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here