രാജ്യത്ത് ആദ്യമായി നെല്‍വയലുടമകള്‍ക്ക് റോയല്‍റ്റി; പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്യത്ത് ആദ്യമായി നെല്‍വയലുടമകള്‍ക്ക് റോയല്‍റ്റി പ്രഖ്യാപിച്ചു. ഹെക്ടറിന് ഓരോ വര്‍ഷവും 2000 രൂപ നിരക്കിലാണ് റോയല്‍റ്റി അനുവദിക്കുന്നത്. റോയല്‍റ്റി നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചു. നെല്‍വയലുകള്‍ രൂപമാറ്റം വരുത്താതെ നിലനിര്‍ത്തി സംരക്ഷിക്കുകയും കൃഷിക്കായി തയാറാക്കുകയും ചെയ്യുന്ന ഉടമകള്‍ക്കാണ് ഹെക്ടറിന് ഓരോ വര്‍ഷവും 2000 രൂപ നിരക്കില്‍ റോയല്‍റ്റി അനുവദിക്കുന്നത്.
നിലവില്‍ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകള്‍ റോയല്‍റ്റിക്ക് അര്‍ഹരാണ്. നെല്‍വയലുകളില്‍ വിള പരിക്രമണത്തിന്റെ ഭാഗമായി പയര്‍ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, എള്ള്, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകള്‍ കൃഷി ചെയ്യുന്ന നിലം ഉടമകള്‍ക്കും റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കും. കൃഷി ഭൂമി മൂന്ന് വര്‍ഷം തുടര്‍ച്ചയായി തരിശിട്ടാല്‍ പിന്നീട് റോയല്‍റ്റിക്ക് അര്‍ഹത ഉണ്ടായിരിക്കില്ല. വീണ്ടും നെല്‍കൃഷി ആരംഭിക്കുമ്പോള്‍ റോയല്‍റ്റിക്ക് അപേക്ഷിക്കാം. റോയല്‍റ്റിക്കുള്ള അപേക്ഷ www.aims.kerala.gov.in എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കര്‍ഷകര്‍ക്ക് വ്യക്തിഗത ലോഗിന്‍ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം.
Story Highlights – Royalty for paddy farmers for the first time in the country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here