പ്രോസിക്യൂട്ടർ ക്വാറന്റീനിൽ; നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കുള്ള സ്‌റ്റേ നീട്ടി

നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ സ്റ്റേ നീട്ടി. ഈ മാസം പതിനാറ് വരെയാണ് സ്റ്റേ നീട്ടിയത്. പ്രോസിക്യൂട്ടർ ക്വാറന്റീനിൽ ആയതാണ് സ്റ്റേ നീട്ടാൻ കാരണം.

Read Also :നടിയെ ആക്രമിച്ച കേസ്; വിചാരണ വെള്ളിയാഴ്ച വരെ മരവിപ്പിച്ച് ഹൈക്കോടതി

നേരത്തെ വെള്ളിയാഴ്ച വരെ വിചാരണ നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സർക്കാരും കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സർക്കാരും നടിയും ചൂണ്ടിക്കാട്ടിയത്. കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായ മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇരയായ നടി പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. പല സാക്ഷികളെയും അപമനിച്ചിട്ടും കോടതി ഇടപെട്ടില്ലെന്ന് നടിയും കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കണമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

Story Highlights Actress attack case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top