കരിപ്പൂർ വിമാനത്താളത്തിൽ വൻ സ്വർണവേട്ട; 9 കിലോ സ്വർണ മിശ്രിതം ഡിആർഐ വിഭാഗം പിടികൂടി

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ചും, ബെൽറ്റ് രൂപത്തിൽ ഒളിപ്പിച്ചും കടത്താൻ ശ്രമിച്ച 9 കിലോ സ്വർണ മിശ്രിതം ഡിആർഐ വിഭാഗം പിടികൂടി.

സംഭവത്തിൽ ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ എയർ ഇന്ത്യ വിമാനത്തിന്റെ ക്യാബിൻ ക്രൂ ഉൾപ്പെടെ ആറ് പേരെയാണ് പിടികൂടിയത്. എയർ ഇന്ത്യ വിമാനത്തിന്റെ ക്യാബിൻ ക്രൂ അരയിൽ ബെൽറ്റ് രൂപത്തിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ബാക്കി 5 പേർ ശരീരത്തിലും മലദ്വാരത്തിലും വച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണം- മിശ്രിത രൂപത്തിലാണ് കണ്ടെത്തിയത്. പിടികൂടിയ മിശ്രിതം സ്വർണ രൂപത്തിലേക്ക് മാറ്റുമ്പോൾ 7.5 കിലോയായി മാറും.

പിടികൂടിയ സ്വർണത്തിന് രാജ്യാന്തര മാർക്കറ്റിൽ നാലു കോടി രൂപക്ക് അടുത്ത് വിലവരും എന്നാണ് പ്രാഥമിക നിഗമനം. പിടികൂടിയ ആറുപേരെയും ഡിർഐ ഉദ്യോഗസ്ഥർ കോഴിക്കോട്ടെ ഓഫീസിലേക്ക് കൊണ്ടുപോയി.

Story Highlights karipur airport DRI team seized 9kg gold

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top