ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തീകരിക്കണം; അനില്‍ അക്കര എംഎല്‍എ ഹൈക്കോടതിയില്‍

anil akkara mla on swapna suresh visit

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എയുടെ ഹര്‍ജി. ഹൈക്കോടതിയിലാണ് എംഎല്‍എ ഹര്‍ജി നല്‍കിയത്. എംഎല്‍എ നേരത്തെ നല്‍കിയ പരാതിയിലായിരുന്നു വടക്കാഞ്ചേരിയിലെ ഇടപാടില്‍ സിബിഐ കേസെടുത്തത്.

Read Also : ലൈഫ് മിഷന്‍ കേസ്; തിടുക്കം വേണ്ടെന്ന് സിബിഐക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

ലൈഫ് മിഷന്‍ പദ്ധതി കേസില്‍ പെട്ടതിന് ശേഷം ഫ്‌ളാറ്റ് നിര്‍മാണം ഉപേക്ഷിച്ചുവെന്ന് കരാറുകാരായ യുണിടാക്കും വ്യക്തമാക്കിയിരുന്നു. വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പറമ്പിലാണ് ഫ്‌ളാറ്റ് നിര്‍മിക്കുന്നത്. അനില്‍ അക്കരെ എംഎല്‍എയുടെ പരാതിയില്‍ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍, സെയിന്‍ വെഞ്ച്വേഴ്‌സ്, ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്.

വീടില്ലാത്തവര്‍ക്കുള്ള ഭവന പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നാണ് സിപിഐഎം ആരോപണം. കൂടാതെ ഭവനരഹിതര്‍ എംഎല്‍എയുടെ വീടിന് സമീപം സമരം നടത്തിയിരുന്നു.

Story Highlights life mission, anil akkara, high court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top