നാല് വെടിയുണ്ടകൾ; 40ലേറെ മുറിവുകൾ; വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തതായി റിപ്പോർട്ടിൽ പറയുന്നു.
എക്സ്റേ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നെഞ്ചിലും വയറിലുമായാണ് നാൽപതിലേറെ മുറിവുകൾ കണ്ടെത്തിയത്. പരുക്കുകൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഉണ്ടായതാണെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക പരിശോധനാ റിപ്പോർട്ടാണ് പുറത്ത് വന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.
ചൊവ്വാഴ്ചയാണ് വയനാട് പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റ് വെടിയേറ്റ് മരിച്ചത്. തമിഴ്‌നാട് സ്വദേശി വേൽമുരുകനാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് വ്യക്തമായിരുന്നു.
Story Highlights – Maoist Velmurugan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here