കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പുതിയ ജോയിന്റ് ഡയക്ടര്‍

കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പുതിയ ജോയിന്റ് ഡയറക്ടറെ നിയമിച്ചു. മനീഷ് ഗോതാരയാണ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റത്. കൊച്ചിയിലെ ജോയിന്റ് ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
Read Also : കൊച്ചിന്‍ കോളജില്‍ പ്രവേശനത്തിന് കൈക്കൂലി; രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും മൊഴിയെടുത്തു
അതേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് നിയമസഭാ പ്രിവിലേജ് കമ്മിറ്റി വിശദീകരണം തേടും. ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് നടപടി. ലൈഫ് മിഷന്‍ രേഖകള്‍ ആവശ്യപ്പെട്ടത് അവകാശ ലംഘനമാണെന്നായിരുന്നു പരാതി. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഇ ഡി ഉന്നതരെ വിളിച്ചുവരുത്തും.
കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇ ഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ വിമര്‍ശിച്ചിരുന്നു. ‘സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തില്‍ യശസ് ഇകഴ്ത്തിക്കാണിക്കണം, അതിനെന്തെങ്കിലും നടപടി വേണം. ഏജന്‍സികള്‍ അതില്‍ ഭാഗമാകുന്ന നില വരാന്‍ പറ്റില്ല.’ ലൈഫ് മിഷന്‍ അന്വേഷണത്തിലെ ഹൈക്കോടതി ഇടപെടല്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Story Highlights – enforcement directorate, cochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here