പിതാവ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ല; തമിഴ് സിനിമാതാരം വിജയ്

no affiliation with the political party formed by father; film star Vijay

പിതാവ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് തമിഴ് സിനിമാതാരം വിജയ്.
ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ തന്റെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്നാണ് നടന്‍ വിജയ് വ്യക്തമാക്കിയത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ബന്ധപ്പെട്ട് തന്റെ പിതാവ് രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയുമായി തനിക്ക് ഒരു ബന്ധവും ഉണ്ടാകില്ലെന്നും തന്നെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

‘ എന്റെ പിതാവ് തുടങ്ങിയ പാര്‍ട്ടിയുമായി നേരിട്ടോ അല്ലാതെയോ എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ പിതാവ് തുടങ്ങിയ പാര്‍ട്ടിയാണ് എന്നതുകൊണ്ട് മാത്രം ആരും അതില്‍ അംഗമാകരുത് ‘ വിജയ് പറഞ്ഞു. തന്റെ ഫാന്‍ ക്ലബ്ബുമായി ഈ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. തന്റെയോ ഓള്‍ ഇന്ത്യ തളപതി വിജയ് മക്കള്‍ ഇയക്കത്തിന്റെയോ പേരോ ഫോട്ടോയോ ആരെങ്കിലും ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി.

Story Highlights no affiliation with the political party formed by father; film star Vijay

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top