Advertisement

സംസ്ഥാനത്ത് ഇന്ന് പുതിയ 8 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തി

November 6, 2020
Google News 2 minutes Read

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചീക്കോട് (കണ്ടൈൻമെന്റ് സോൺ വാർഡ് 4, 5, 8, 3, 13, 16), വഴക്കാട് (1, 6, 8, 11, 14, 18, 19), കീഴ്പ്പറമ്പ് (1, 4, 10, 11), ഉർഗാട്ടിരി (6, 7, 8, 10, 11, 15, 17, 18, 20), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (14), രാമപുരം (4), ഭരണങ്ങാനം (13), കൊല്ലം ജില്ലയിലെ കുന്നത്തൂർ (1) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 636 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 7002 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 951, കോഴിക്കോട് 763, മലപ്പുറം 761, എറണാകുളം 673, കൊല്ലം 671, ആലപ്പുഴ 643, തിരുവനന്തപുരം 617, പാലക്കാട് 464, കോട്ടയം 461, കണ്ണൂർ 354, പത്തനംതിട്ട 183, വയനാട് 167, ഇടുക്കി 157, കാസർഗോഡ് 137 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights Today, 8 new areas in the state have been added to the hotspot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here