Advertisement

ക്യാൻസർ ബാധിതയായ 71കാരി രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് രോഗിയായി തുടർന്നത് 105 ദിവസങ്ങൾ: പഠനം

November 6, 2020
Google News 2 minutes Read
Cancer Patient Coronavirus Symptoms

ക്യാൻസർ ബാധിതയായ 71കാരി രോഗലക്ഷണങ്ങൾ ഇല്ലാതെ കൊവിഡ് രോഗിയായി തുടർന്നത് 105 ദിവസങ്ങൾ എന്ന് പഠനം. അമേരിക്കയിൽ നിന്നാണ് ആശങ്കപ്പെടുത്തുന്ന പഠനം പുറത്തുവന്നത്. അലർജി, പകർച്ചവ്യാധി ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. സെൽ എന്ന മാസികയിലാണ് പഠനം പ്രത്യക്ഷപ്പെട്ടത്.

Read Also : കൊവിഡിനെ തോല്‍പിക്കാം; അടുത്ത മഹാമാരിയെ നേരിടാന്‍ തയാറായിരിക്കണം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വാഷിംഗ്‌ടണിലെ കിർക്‌ലാൻഡ് സ്വദേശിയായ വൃദ്ധയ്ക്ക് രക്താർബുദം ഉണ്ടായിരുന്നു. അനീമിയയെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനു ശേഷം നടത്തിയ പരിശോധനയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിന്നീട് പല തവണ ടെസ്റ്റുകൾ നടത്തിയെങ്കിലും റിസൽട്ട് പോസിറ്റീവ് ആയിത്തന്നെ തുടർന്നു. കൊവിഡ് രോഗലക്ഷണങ്ങളൊന്നും ഇവർ കാണിച്ചിരുന്നുമില്ല. 105 ദിവസങ്ങൾക്കു ശേഷമാണ് ഇവർക്ക് റിസൽട്ട് നെഗറ്റീവായത്. 70 ദിവസം ആയപ്പോഴേക്കും വൈറസിൻ്റെ സാന്നിധ്യം സാവധാനം കുറഞ്ഞുവരികയും 105ആം ദിവസം പൂർണമായും ഇല്ലാതാവുകയും ചെയ്തു.

Story Highlights US Cancer Patient Carried Coronavirus For 105 Days With No Symptoms: Study

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here