വഴിയിയരികിൽ അലക്ഷ്യമായി വേസ്റ്റ് വലിച്ചെറിയുന്നവർക്ക് ‘സമ്മാനം’; വലിച്ചെറിഞ്ഞ വേസ്റ്റുകൾ തിരികെ വീട്ടുമുറ്റത്തിട്ട് അധികൃതർ: വിഡിയോ

വഴിയരികിൽ അലക്ഷ്യമായി വേസ്റ്റ് വലിച്ചെറിയുന്നവർക്ക് വ്യത്യസ്ത രീതിയിലുള്ള ശിക്ഷയുമായി ആന്ധ്രപ്രദേശിലെ ഒരു പട്ടണം. അലക്ഷ്യമായി ചപ്പുചവറുകൾ വഴിയരികിൽ നിക്ഷേപ്പിക്കുന്നവരുടെ വീടുകളിൽ മാലിന്യം തിരികെ കൊണ്ടിട്ടാണ് ഈസ്റ്റ് ഗോദാവരി ജില്ലയിലെ കകിൻഡ സിറ്റി അധികൃതർ വ്യത്യസ്തമായ ശിക്ഷാരീതി നടപ്പിലാക്കിയത്.
കകിൻഡയിലെ മുനിസിപ്പൽ കമ്മീഷണർ സ്വപ്നിൽ ദിനകറുടെ നേതൃത്വത്തിലായിരുന്നു സമ്മാന വിതരണം. വീടുകളിലെ മാലിന്യം ശേഖരിക്കാനെത്തുന്നവർക്ക് വേസ്റ്റ് കൈമാറാതെ പൊതുവഴിയിൽ നിക്ഷേപിക്കുന്നവരുടെ വീടുകൾ കണ്ടെത്തി അവരുടെ വീട്ടുമുറ്റത്ത് തിരികെ വേസ്റ്റ് നിക്ഷേപിക്കുകയായിരുന്നു. ഇതിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read Also : കൊവിഡ് ഭീഷണി ഒഴിയാൻ കാത്തുനിൽക്കുകയാണ്; പൗരത്വ നിയമം നടപ്പിലാക്കും: അമിത് ഷാ
അലക്ഷ്യമായി റോഡരികിലും ഓടകളിലും വലിച്ചെറിയുന്ന മാലിന്യം മൂലം കകിൻഡയിൽ വെള്ളപ്പൊക്കം പതിവായിരുന്നു. മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാൻ ഇടയില്ലാതാവുന്നതോടെ നഗരം വെള്ളത്തിൽ മുങ്ങുമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ക്ലീൻ ഇന്ത്യൻ മിഷൻ്റെ ഭാഗമായി വീടുകളിലെ മാലിന്യം കൃത്യമായി സംസ്കരിക്കേണ്ടതിൻ്റെ ആവശ്യകതയെപ്പറ്റി പ്രദേശവാസികൾക്ക് ബോധവത്കരണ ക്യാമ്പയിൻ നടത്തിയിരുന്നു. എന്നാൽ ആളുകൾ പഴയ രീതി തന്നെ തുടർന്നു. ഇതിനു പിന്നാലെയാണ് പുതിയ രീതിയുമായി അധികൃതർ രംഗത്തെത്തിയത്.
Story Highlights – A Stinking “Return Gift” For Those Littering Roads In Andhra Town
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here