Advertisement

ബ്ലാസ്റ്റേഴ്സിന്റെ ടൈറ്റിൽ സ്പോൺസറായി ബൈജൂസ്

November 7, 2020
Google News 2 minutes Read
BYJUS Kerala Blasters sponsor

വരുന്ന ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ടൈറ്റിൽ സ്പോൺസറായി പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസ്. ബൈജൂസുമായുള്ള സഹകരണം കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി 2020 നവംബർ 20 മുതൽ ആരംഭിക്കുന്ന എല്ലാ ഐഎസ്എൽ മത്സരങ്ങളിലും താരങ്ങൾ ധരിക്കുന്ന ഔദ്യോഗിക കെബിഎഫ്‌സി ജേഴ്‌സിയുടെ മുൻവശത്ത് ബൈജൂസ് ലോഗോ മുദ്രണം ചെയ്യും.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ടൈറ്റിൽ സ്‌പോൺസറാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും ഐഎസ്എലിൽ മാത്രമല്ല, ലോകമെമ്പാടുമായി ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഫുട്‌ബോൾ ക്ലബ്ബുകളിലൊന്നുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ ഞങ്ങൾക്ക് അത്യന്തം സന്തോഷമുണ്ടെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെ ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ പറഞ്ഞു.

Read Also : ഐഎസ്എല്‍ മത്സരക്രമമായി; ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മോഹന്‍ ബഗാനെതിരെ

കേരളത്തിന്റെ സവിശേഷ ചൈതന്യവും പ്രതാപവും ഉയർത്തിപ്പിടിക്കുന്ന അനുയോജ്യമായ കാര്യങ്ങളുമായി ബന്ധപ്പെടാൻ കേരള ബ്ലാസ്‌റ്റേഴ്‌സ് എല്ലായ്‌പ്പോഴും ശ്രമിക്കുന്നുണ്ടെന്നും ഓരോ കേരളീയ ജീവിതത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട രണ്ട് വശങ്ങളാണ് വിദ്യാഭ്യാസവും ഫുട്‌ബോളുമെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു.

നവംബർ 20 ന് ഗോവയിലാണ് ഇത്തവണ ഐഎസ്എൽ കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹൻ ബഗാനെ നേരിടും. 2020-21 എഡിഷൻ ഐഎസ്എൽ കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും നടക്കുക. കാണികൾക്ക് പ്രവേശനമുണ്ടാകില്ല.

നവംബർ 26 ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ഡിസംബർ 13 ന് കേരളാ ബ്ലാസ്റ്റേഴ്‌സ് – ബംഗളൂരു എഫ്‌സി പോരാട്ടം നടക്കും. 11 ടീമുകളാണ് ഐഎസ്എല്ലിൽ ഇത്തവണ പങ്കെടുക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗിൽ 11 ടീമുകളായത്.

Story Highlights BYJU’S becomes Kerala Blasters title sponsor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here