എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 2015ല്‍ നേടിയതിനേക്കാള്‍ മികച്ച വിജയം എല്‍ഡിഎഫ് നേടും. തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഉയര്‍ത്തിക്കാട്ടുമെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തനം പ്രചാരണ വിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കോടിയേരി.
Read Also : എം സി കമറുദ്ദീന്റെ അറസ്റ്റ് ബിനീഷ് കോടിയേരി വിഷയത്തില്‍ നിന്ന് രക്ഷപ്പെടാന്‍: പി കെ ഫിറോസ്
ദേശീയ തലത്തിലെ സംഭവ വികാസങ്ങള്‍ പ്രധാനപ്പെട്ടതാണെന്നും കോടിയേരി പറഞ്ഞു. ബിജെപി സര്‍ക്കാര്‍ ഭരണഘടനാനുസൃതമായല്ല പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസിന്റെ ഭരണഘടന പ്രകാരമാണ് മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്. മനുസ്മൃതി നടപ്പിലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. കോര്‍പറേറ്റ്‌വത്കരണമാണ് ബിജെപിയുടെ മുഖമുദ്ര. എല്ലാ മേഖലകളിലും കോര്‍പറേറ്റ്‌വത്കരണം നടപ്പിലാക്കാനാണ് പുതിയ തരത്തില്‍ നിയമങ്ങള്‍ പാര്‍ലമെന്റ് ഭേദഗതി ചെയ്യുന്നത്. തൊഴിലാളി നിയമങ്ങളില്‍ മാറ്റം വരുത്തിയത് കോര്‍പറേറ്റുകളെ സഹായിക്കാനാണ്. ഇന്ത്യാ ഗവണ്‍മെന്റ് എടുത്ത നയങ്ങള്‍ രാജ്യത്തെ അമേരിക്കയുടെ കീഴാള രാജ്യമാക്കി മാറ്റി. കേന്ദ്ര സര്‍ക്കാര്‍ സാമ്രാജ്യ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ജനകീയ അസംതൃപ്തി ഉയര്‍ന്നുവരുന്നുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
പൗരത്വ രജിസ്റ്റര്‍ തയാറാക്കാനുള്ള നീക്കം ആപത്കരമാണെന്നും ഗവണ്‍മെന്റ് തന്നെ ക്ഷേത്ര നിര്‍മാണം ഏറ്റെടുക്കുന്ന സ്ഥിതിയാണെന്നും കോടിയേരി പറഞ്ഞു. മതനിരപേക്ഷ അടിത്തറയ്ക്ക് ആഘാതം സംഭവിച്ചു. പ്രതിഷേധം അറിയിക്കാന്‍ നവംബര്‍ 26ന് ദേശീയ പണിമുടക്ക് നടത്തും. ബിജെപിയുടെ ഒഴികെയുള്ള എല്ലാ സംഘടനകളും ഇതില്‍ പങ്കെടുക്കുമെന്നും കോടിയേരി.
Story Highlights – kodiyeri balakrishnan, ldf, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here