എം.സി. കമറുദ്ദീന്റെ അറസ്റ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്: പ്രതിപക്ഷ നേതാവ്

എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തെ യുഡിഎഫ് തടസപ്പെടുത്തില്ല. കമറുദ്ദീന്‍ അഴിമതി നടത്തിയിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

Read Also : ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; എം സി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തു

അതേസമയം, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എ പ്രതികരിച്ചു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. തിങ്കളാഴ്ച ഈ കേസ് ഹൈക്കോടതി വരുന്നുണ്ട്. അതുപോലും പരിഗണിച്ചില്ല. കരുതിക്കൂട്ടി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എം.സി. കമറുദ്ദീന്‍ പറഞ്ഞു.

Read Also : അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എ

ഇന്ന് 3.30 ഓടെയാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തത്. ചന്ദേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്. 15 കോടിയുടെ തട്ടിപ്പ് തെളിഞ്ഞെന്ന് പൊലീസ് പറയുന്നു. എംഎല്‍എയ്ക്ക് എതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. തെളിവുകളെല്ലാം എംഎല്‍എയ്ക്ക് എതിരെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്‌തേക്കും. തങ്ങളെ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Story Highlights M.C. Kamaruddin arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top