റയൽ മാഡ്രിഡ് താരങ്ങളായ ഏഡൻ ഹസാർഡിനും കാസമിറോയ്ക്കും കൊവിഡ് പോസിറ്റീവ്

സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെൽജിയം താരം ഏഡൻ ഹസാാർഡിനും ബ്രസീലിയൻ താരം കാസമിറോയ്ക്കുമാണ് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായത്. വാർത്താ കുറിപ്പിലൂടെ ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുമായി ബന്ധപ്പെട്ടിരുന്ന മറ്റ് താരങ്ങൾക്കോ സപ്പോർട്ടിംഗ് സ്റ്റാഫ് അംഗങ്ങൾക്കോ കൊവിഡ് പോസിറ്റീവ് ആയിട്ടില്ല.
ഇരുവർക്കും ഞായറാഴ്ച വലൻസിയക്കെതിരായ ലീഗ് മത്സരം നഷ്ടമാവും. നിലവിൽ 16 പോയിൻ്റുമായി പട്ടികയിൽ രണ്ടാമതാണ് റയൽ.
Story Highlights – Real Madrid stars Eden Hazard, Casemiro test positive for coronavirus
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here