സ്കോട്‌ലൻഡിൽ മാതാപിതാക്കൾ മക്കളെ തല്ലുന്നത് നിരോധിച്ചു

സ്കോട്ലൻഡിൽ മാതാപിതാക്കൾ മക്കളെ തല്ലുന്നത് നിരോധിച്ചു. കഴിഞ്ഞ വർഷം സ്കോട്ടിഷ് പാർലമെൻ്റെ പാസാക്കിയ നിയമം ശനിയാഴ്ച മുതൽ നിലവിൽ വന്നു. ബ്രിട്ടൻ്റെ ഭാഗമായ രാജ്യങ്ങളിൽ ആദ്യത്തെ രാജ്യമാണ് ഇത്തരത്തിൽ ഒരു നിയമം പാസാക്കുന്നത്. ഏറെ വാദപ്രതിവാദങ്ങൾക്കു ശേഷമാണ് നിയമം നിലവിൽ വന്നത്.
കഴിഞ്ഞ നാലു വർഷമായി ഇത്തരത്തിൽ ഒരു നിയമം പാസാക്കുന്നതിനായി മുന്നേറ്റങ്ങളും പ്രതിഷേധങ്ങളും രാജ്യത്ത് നടക്കുന്നുണ്ട്. കുട്ടികളും വ്യക്തികളാണെന്നും മറ്റൊരു വ്യക്തിക്ക് അവരെ മർദ്ദിക്കാൻ അനുവാദമില്ലെന്നുമാണ് പ്രതിഷേധക്കാർ വാദിച്ചു കൊണ്ടിരുന്നത്. ഏറെക്കാലം നീണ്ട ചർച്ചകൾക്കൊടുവിൽ ഇത് നിയമമായി മാറുകയായിരുന്നു.
“മുതിർന്നവരെപ്പോലെ കുഞ്ഞുങ്ങളെ മർദ്ദിക്കുന്നതും കുറ്റകരമാണെന്ന നിയമം പാസാക്കുന്ന ബ്രിട്ടണിലെ ആദ്യ രാജ്യമാകുന്നതിൽ സന്തോഷമുണ്ട്. കുഞ്ഞുങ്ങളെ മർദ്ദിക്കുന്നത് കാലഹരണപ്പെട്ട രീതിയാണ്. അതിന് ആധുനിക സ്കോട്ട്ലൻഡിൽ സ്ഥാനമില്ല. ഒരു കുട്ടിയെ തല്ലുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.”- ശിശു മന്ത്രി മാരീ ടോഡ് പറഞ്ഞു.
Story Highlights – Scotland becomes first UK nation to ban smacking of children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here