ട്രംപ് പുറത്തേക്ക്; ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്

joe biden

ജോ ബൈഡന്‍ ഇനി അമേരിക്കന്‍ പ്രസിഡന്റ്. അമേരിക്കയുടെ 46ാം പ്രസിഡന്റായിട്ടായിരിക്കും ജോ ബൈഡന്‍ ചുമതലയേല്‍ക്കുക. 273 ഇലക്ടറല്‍ വോട്ടുകളാണ് ജോ ബൈഡന്‍ നേടിയത്. കമലാ ഹാരിസ് അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കും.

പെന്‍സില്‍വാനിയയില്‍ 20 ഇലക്ടറല്‍ കോളജ് വോട്ടുകള്‍ ബൈഡന്‍ നേടി. ഇനിയും ഒരു ലക്ഷം ബാലറ്റുകള്‍ എണ്ണിത്തീര്‍ക്കാനുണ്ടെങ്കിലും ബൈഡന്‍ കേവല ഭൂരിപക്ഷം നേടിക്കഴിഞ്ഞിരിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ജോ ബൈഡന്‍ ജയത്തിനരികെ

ഇനി ഡോണള്‍ഡ് ട്രംപിന് പ്രസിഡന്റ് പദവിയേക്ക് യാതൊരു പ്രതീക്ഷയും വേണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. പെന്‍സില്‍വാനിയയില്‍ 49.64% വോട്ടുകളുമായി ബൈഡന്‍ മുന്നില്‍ നില്‍ക്കുന്നുവെന്നും ട്രംപ് 49.21 % പിന്നില്‍ നില്‍ക്കുന്നുവെന്നുമാണ് വിവരം.

മൂന്ന് ദിവസത്തിലധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ശേഷമാണ് ബൈഡന്‍ തന്റെ ജയം ഉറപ്പിച്ചിരിക്കുന്നത്. 77 വയസുള്ള ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ്.

Story Highlights joe biden wins america’s president election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top