ഉണ്ണികുളത്ത് പീഡനത്തിനിരയായ ആറു വയസുകാരിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും

Unnikulam rape case ; Child Rights Commission will visit the child

കോഴിക്കോട് ഉണ്ണികുളത്ത് പീഡനത്തിനിരയായ ആറു വയസുകാരിയെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍
സന്ദര്‍ശിക്കും. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ആയ കെ. നസീര്‍, ബി. ബബിത എന്നിവരാണ് പീഡനത്തിനിരയായ കുട്ടിയെ സന്ദര്‍ശിക്കുക. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കഴിയുന്ന കുട്ടിയെ ഇന്ന് രാവിലെ 11 മണിക്ക് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആയിരിക്കും സന്ദര്‍ശിക്കുക.
സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ഉത്തരവാദപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

അതേസമയം, ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്റ്റേഷനിലെ മുകള്‍ നിലയില്‍ നിന്നും താഴേക്കു ചാടിയാണ് പ്രതി രതീഷ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. രതീഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. റൂറല്‍ എസ്പി, പി.എ ശ്രീനിവാസ് സ്റ്റേഷനില്‍ ഇരിക്കെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഉണ്ണികുളത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റിലാകുന്നത്. 32 കാരനായ നെല്ലിപ്പറമ്പില്‍ രതീഷ് ആണ് അറസ്റ്റിലായത്. 24 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരുക്കുള്ള പെണ്‍കുട്ടി അബോധാവസ്ഥയിലായതിനാല്‍ ഇപ്പോഴും പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്റെയും കൂട്ടുകാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോത്തെ കരിങ്കല്‍ ക്വാറിയില്‍ പണിയെടുക്കുന്നവരാണ് നേപ്പാളി സ്വദേശികളായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍.

Story Highlights Unnikulam rape case ; Child Rights Commission will visit the child

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top