Advertisement

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരണ നിരക്ക് 11.14 ശതമാനം

November 8, 2020
Google News 1 minute Read
41383 covid cases 24 hours india

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരണ നിരക്ക് 11.14 ശതമാനം. ഇന്ന് 5440 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6853 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 48,798 സാമ്പിളുകളാണ് പരിശോധിച്ചത്.

എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവുമധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 641 പേരുമായി തൃശൂരും 575 പേരുമായി കോഴിക്കോടും 540 പേരുമായി മലപ്പുറവും പിന്നാലെയുണ്ട്. 105 പേരുമായി വയനാടാണ് ഏറ്റവും കുറവ് രോഗബാധ.

Read Also : മലപ്പുറത്ത് ഇന്ന് 906 കൊവിഡ് മുക്തര്‍; 540 പേര്‍ക്ക് രോഗം

24 മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1692 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4699 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചു. 585 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

51 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 12 പേരുമായി തിരുവനന്തപുരമാണ് മുന്നില്‍. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6853 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഏറ്റവുമധികം പേര്‍ക്ക് രോഗമുക്തിയുണ്ടായത് മലപ്പുറത്താണ്.

81,823 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,02,477 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,14,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. പുതുതായി ഒന്‍പത് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടുകളാക്കിയപ്പോള്‍ നാലിടങ്ങളെ ഒഴിവാക്കി. ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 617 ആയി.

Story Highlights covid positivity rate, kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here