ചെങ്ങന്നൂരിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

ആലപ്പുഴ ചെങ്ങന്നൂരിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചെങ്ങന്നൂർ സ്വദേശി സുധീർ കുമാറാണ് മരിച്ചത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസമാണ് ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി സുധീർ കുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയുമായി ചില തർക്കങ്ങളുണ്ടായിരുന്നു. ഇതിനുശേഷം മുറിയ്ക്കുള്ളിലേക്ക് കയറിയ സുധീർ കുമാർ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു. മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട മാതാപിതാക്കളും അയൽവാസികളും ചേർന്ന് രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.
പൊലീസും ഫയർഫോഴ്‌സുമെത്തിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, ദേഹമാസകലം പൊള്ളലേറ്റ സുധീർ കുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം കോട്ടയം മെഡിക്കൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights – chegannor youth commit suiceide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here