മലപ്പുറത്ത് വീട്ടമ്മയും മക്കളും മരിച്ച നിലയില്‍; മരണകാരണം കുടുംബവഴക്കെന്ന് പ്രാഥമിക നിഗമനം

nilambur suicide mother and sons

മലപ്പുറം നിലമ്പൂര്‍ പോത്തുകല്‍ നെട്ടികുളത്ത് വീട്ടമ്മയെയും മക്കളെയെയും മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ കുടുംബ വഴക്കാണ് മരണകാരണം എന്ന് പ്രാഥമിക നിഗമനം. അമ്മയും മൂന്ന് മക്കളെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. രഹ്ന, മക്കളായ ആദിത്യന്‍, അനന്തു, അര്‍ജുന്‍, എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Read Also : കൊവിഡ് വാര്‍ഡില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ഷാളും മുണ്ടും ഉപയോഗിച്ചാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. കുട്ടികളെയും രഹ്നയേയും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ തെരച്ചിലില്‍ ഇവര്‍ വീട്ടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി തുറന്ന് പൊലീസ് സഹായത്തോടെ ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളെ ഓരോത്തരെയും തൂക്കിയ ശേഷമാണ് രഹ്ന തൂങ്ങിയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവര്‍ ആറ് മാസം മുന്‍പാണ് നെട്ടികുളത്തെ വാടക വീട്ടിലേക്ക് താമസം മാറിയത്. രഹ്നയുടെ ഭര്‍ത്താവ് ബിനേഷ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ടാപ്പിംഗ് തൊഴിലാളിയാണ്.

Story Highlights suicide, malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top