‘വളരെക്കാലം ഞാന്‍ ഇതിന് വേണ്ടി തെരഞ്ഞു’ ഓര്‍മചിത്രം പങ്കുവച്ച് ഹേമമാലിനി

hemamalini

ഷിംല മിര്‍ച്ചി എന്ന സിനിമയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ബോളിവുഡ് ഡ്രീം ഗേള്‍ ഹേമമാലിനി. അതിനിടയില്‍ തന്റെ സിനിമയിലെ ആദ്യകാലത്തെ ഒരു ചിത്രം താരം പങ്കുവച്ചു. ചിത്രം വളരെ പ്രത്യേകതകളുള്ളതാണ്. ദേവിയുടെ വേഷത്തില്‍ ഹേമമാലിനി എടുത്ത ഈ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ സംസാരം.

Read Also : വീട്ടുജോലിക്കാരെ അവഹേളിച്ച് പരസ്യം: മാപ്പു പറഞ്ഞ് കെന്റ്; വിശദീകരണവുമായി ഹേമമാലിനി

ചിത്രത്തിന് വേണ്ടി വളരെ കാലമായി താന്‍ തെരയുകയായിരുന്നുവെന്ന് താരം പറയുന്നു. ഒരു തമിഴ് മാസികയ്ക്ക് വേണ്ടി താരം ചെയ്ത ഫോട്ടോഷൂട്ട് ചിത്രമാണിത്. എവിഎം സ്റ്റുഡിയോയില്‍ വച്ചായിരുന്നു ചിത്രം എടുത്തതെന്നും ഹേമമാലിനി പറയുന്നു.

സപ്‌നോം കി സൗദാഗര്‍ എന്ന ആദ്യ സിനിമയില്‍ രാജ് കപൂറിനൊപ്പം ഹേമമാലിനി അഭിനയിക്കുന്നതിനും മുന്‍പായിരുന്നു സംഭവം. അന്ന് തനിക്ക് 1-15 വയസേ ഉണ്ടായിരുന്നുള്ളൂവെന്നും ഹേമമാലിനി പറയുന്നു.

ഈ ഫോട്ടോ തന്റെ ബയോഗ്രഫിയായ ബിയോണ്ട് ദ ഡ്രീം ഗേളില്‍ ഉള്‍പ്പെടുത്താന്‍ താത്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് ഫോട്ടോ ലഭിച്ചില്ലെന്നും ഹേമ മാലിനി. ചിത്രം കണ്ടെത്തിയതിലുള്ള സന്തോഷം ഹേമ മാലിനി ആരാധകരോട് പങ്കുവച്ചു. തന്റെ അമ്മയ്ക്ക് ദൈവീക സൗന്ദര്യമാണെന്ന് മകള്‍ ഇഷ ഡിയോളും അഭിപ്രായപ്പെട്ടു.

Story Highlights hema malini shares old photo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top