വീട്ടുജോലിക്കാരെ അവഹേളിച്ച് പരസ്യം: മാപ്പു പറഞ്ഞ് കെന്റ്; വിശദീകരണവുമായി ഹേമമാലിനി

kent apology for advertisment

വീട്ടുജോലിക്കാരെ അവഹേളിക്കുന്ന തരത്തിൽ പരസ്യം നൽകിയ ഗൃഹോപകരണ നിർമാണ കമ്പനി കെൻ്റ് ആർഒ സിസ്റ്റംസ് മാപ്പു പറഞ്ഞു. മൈദ മാവ് കുഴക്കുന്ന യന്ത്രത്തിൻ്റെ പരസ്യത്തിൽ വീട്ടുജോലിക്കാരെ അവഹേളിച്ചതിനെ തുടർന്ന് കമ്പനി വ്യാപക വിമർശനം നേരിട്ടിരുന്നു. ഇതേ തുടർന്നാണ് ഇവർ മാപ്പു ചോദിച്ചത്. കെൻ്റ് ബ്രാൻഡ് അംബാസിഡർ ഹേമമാലിനി വിഷയത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്.

Read Also: ‘മുസ്ലിം സ്റ്റാഫുകൾ അല്ല, ജൈനരാണ് നിർമ്മിച്ചത്’; മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പരസ്യം സ്ഥാപിച്ച ബേക്കറി ഉടമ അറസ്റ്റിൽ

‘മാവ്​ കൈകൊണ്ട് കുഴക്കാൻ നിങ്ങളുടെ വീട്ടുജോലിക്കാരിയെ അനുവദിക്കുകയാണോ? അവരുടെ കൈകളിൽ അണുബാധ ഉണ്ടായേക്കാം. കൈകൾ കൊണ്ട് കുഴക്കുന്നതിനു പകരം കെന്റ് ആട്ട ആൻഡ് ബ്രെഡ് മേക്കർ തിരഞ്ഞെടുക്കുക. ഈ സമയത്ത് ആരോഗ്യത്തിലും ശുദ്ധിയിലും വിട്ടുവീഴ്ച വരുത്തരുത്’.- ഇതായിരുന്നു പരസ്യ വാചകം.

പരസ്യം പുറത്തുവന്നതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായി. പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട ഹേമമാലിനിയും മകൾ ഇഷ ഡിയോളും വിമർശനങ്ങൾ നേരിട്ടു. ട്വിറ്ററിൽ ബോയ്കോട്ട് കെൻ്റ് ഹാഷ്ടാഗ് വൈറലായി. തുടർന്നാണ് കമ്പനി മാപ്പപേക്ഷ നടത്തിയത്. പരസ്യ മാനദണ്ഡങ്ങൾ എങ്ങനെ ലംഘിക്കപ്പെട്ടുവെന്ന് പരിശോധിക്കുമെന്ന്​ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ മഹേഷ് ഗുപ്ത പ്രസ്താവനയിൽ പറഞ്ഞു.

Read Also: പട്ടേലിന്‍റെ ഏകതാ പ്രതിമ വിൽക്കാനുണ്ടെന്ന് പരസ്യം; അ‍‍ജ്ഞാതന് എതിരെ കേസ്

ഹേമമാലിനിയും പരസ്യത്തിൽ വിശദീകരണവുമായെത്തി. ‘കെന്റ്‌ ആർഒ സിസ്റ്റംസ് അടുത്തിടെ കെന്റ് ആട്ടയുടെ പരസ്യത്തിൽ കാണിച്ച കാര്യങ്ങൾ എന്റെ മൂല്യങ്ങളുമായി ഒത്തുചേരുന്നതല്ല. അത് അനുചിതമാണ്. ചെയ്ത തെറ്റിന് ചെയർമാൻ ഇതിനകം ഒരു പൊതു മാപ്പ് പറയുകയും ചെയ്തിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ബഹുമാനിക്കുകയും അവർക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്ന ആളാണെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു.’- ഹേമമാലിനി ട്വിറ്ററിൽ കുറിച്ചു.

Read Also: kent apology for advertisment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top