‘മുസ്ലിം സ്റ്റാഫുകൾ അല്ല, ജൈനരാണ് നിർമ്മിച്ചത്’; മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പരസ്യം സ്ഥാപിച്ച ബേക്കറി ഉടമ അറസ്റ്റിൽ

മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പരസ്യം സ്ഥാപിച്ച ബേക്കറി ഉടമ അറസ്റ്റിൽ. ചെന്നൈയിലെ ജെയിൻ ബേക്കേഴ്സ് ആൻഡ് കൺഫക്ഷനറീസ് എന്ന ബേക്കറിയുടെ ഉടമ പ്രശാന്തിനെയാണ് ഇന്ത്യൻ ശിക്ഷാ നിയമം 295എ, 504 എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also: തമിഴ്‌നാട്ടിൽ സ്ഥിതി രൂക്ഷം; കൊവിഡ് സ്ഥിരീകരിച്ച 669ൽ 509 പേരും ചെന്നൈലുള്ളവർ
ചെന്നൈ ടി നഗറിലെ മഹാലക്ഷ്മി സ്ട്രീറ്റിലാണ് ബേക്കറി ഉള്ളത്. ‘ഓർഡറുകൾ ജൈനരാണ്, മുസ്ലിങ്ങളല്ല ഉണ്ടാക്കുന്നത്’ എന്നായിരുന്നു പരസ്യം. ഇതിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ വ്യാപകമായ വിമർശനങ്ങൾ ഉണ്ടായി. മണിക്കൂറുകൾക്കകം മമ്പലം പൊലീസ് സ്ഥലത്തെത്തി ബേക്കറി ഉടമയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Also: തമിഴ്നാട്ടിൽ പെൺകുട്ടിയെ തീകൊളുത്തി കൊന്നു; രണ്ട് എഐഎഡിഎംകെ നേതാക്കൾ അറസ്റ്റിൽ
മത സ്പർദ്ധ വളർത്തുക എന്ന ഉദ്ദേശ്യത്തോടെ നൽകിയ പരസ്യമായിരുന്നില്ല അതെന്ന് ബേക്കറിയിലെ ജോലിക്കാർ പറയുന്നു. അതോടൊപ്പം, ബേക്കറിയിലെ സാധനങ്ങൾ മുസ്ലിങ്ങൾ നിർമ്മിച്ചതാണെന്നും അത് വാങ്ങരുതെന്നും വാട്സപ്പിൽ വ്യാജ സന്ദേശം പ്രചരിച്ചിരുന്നു എന്നും ആ വാർത്തയുടെ സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് പരസ്യം നൽകിയതെന്നും ബേക്കറി ജോലിക്കാർ പറയുന്നു. നിരവധി ആളുകൾ വിളിച്ച് കടയിൽ മുസ്ലിം സ്റ്റാഫുകൾ ഉണ്ടോ എന്ന് അന്വേഷിച്ചിരുന്നു എന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് പരസ്യം നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു.
The owner of the bakery located in T Nagar in Chennai was arrested and had been booked under several sections of the Indian Penal Code (IPC), including “provocation to cause a riot.” pic.twitter.com/XgGK7voDTd
— Mohammed Waseem Uddin (@Mohamme34611821) May 10, 2020
Story Highlights: no muslim ad bakery owner arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here