തമിഴ്നാട്ടിൽ പെൺകുട്ടിയെ തീകൊളുത്തി കൊന്നു; രണ്ട് എഐഎഡിഎംകെ നേതാക്കൾ അറസ്റ്റിൽ

girl set to fire

തമിഴ്‌നാട് വില്ലുപുരത്ത് പതിനാല് വയസുകാരിയെ തീകൊളുത്തി കൊന്നു. സിരുമധുര കോളനി സ്വദേശി ജയപാലിന്റെ മകളാണ് മരിച്ചത്. ​ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. സംഭവത്തിൽ എഐഎഡിഎംകെ നേതാക്കളായ ജി.മുരുകന്‍, കെ.കാളിയപെരുമാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെയാണ് ഇരുവരും വീട്ടിലെത്തി പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. വീടിന് മുന്നില്‍ ചെറിയ കട നടത്തുന്നയാളാണ് പെണ്‍കുട്ടിയുടെ പിതാവ്. സംഭവ സമയം പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. കട തുറന്ന് സാധനം നല്‍കാത്തതിനാലാണ് പെണ്‍കുട്ടിയെ തീകൊളുത്തിയതെന്ന് ആരോപണമുണ്ട്. പക്ഷേ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല.

അതേസമയം, കേസില്‍ അറസ്റ്റിലായവര്‍ എട്ട് വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ പിതൃസഹോദരനെ ആക്രമിച്ച കേസിലും പ്രതികളായിരുന്നു. ഈ കേസില്‍ പ്രതികളായ എട്ടുപേരും അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്.

story highlights- tamilnadu, set to fire, AIADMK

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top