പട്ടേലിന്‍റെ ഏകതാ പ്രതിമ വിൽക്കാനുണ്ടെന്ന് പരസ്യം; അജ്ഞാതന് എതിരെ കേസ്

സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ 30,000 കോടി രൂപയ്ക്ക് വിൽക്കാനുണ്ടെന്ന് പരസ്യം. ആശുപത്രികളിലെ ചെലവുകൾക്കും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയാണ് പട്ടേൽ പ്രതിമ വിൽക്കുന്നത് എന്നായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. പ്രമുഖ ആഡ് വെബ്‌സൈറ്റ് ആയ ഒഎൽഎക്‌സിലാണ് പരസ്യമിട്ടത്.പരസ്യം ഒഎൽഎക്‌സിലിട്ട അജ്ഞാതനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്മാരകം വിൽക്കാൻ ശ്രമിച്ച് ജനങ്ങളെ കബളിപ്പിച്ചുവെന്നതിനാണ് കേസ്. ഇക്കാര്യം അറിയിച്ചത് ചീഫ് അഡ്മിനിസ്‌ട്രേറ്ററാണ്. പകർച്ച വ്യാധി നിയന്ത്രണ നിയമം, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Read Also: സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
ഗുജറാത്തിലെ നർമദാ ജില്ലയിലെ കേവാദിയിലാണ് 182 ഉയരമുള്ള പ്രതിമ നിർമിച്ചിരിക്കുന്നത്. 2018ൽ പ്രതിമ രാജ്യത്തിന് സമർപ്പിച്ചു. പ്രധാനമന്ത്രിയാണ് പ്രതിമ രാജ്യത്തിനായി സമർപ്പിച്ചത്. വലിയ തുക മുടക്കി പ്രതിമ നിർമിക്കുന്നതിരെ അന്ന് തന്നെ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ വിനോദ സഞ്ചാര മേഖലയ്ക്ക് ഇതൊരു മുതൽകൂട്ടാകുമെന്നായിരുന്നു സർക്കാർ വാദം.
statue of unity, selling, case charged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here